കാലിക്കറ്റ് നോര്‍ത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ ജീവിതശൈലീ രോഗ ബോധവത്ക്കരണ ക്ലാസ് 21ന്


കോഴിക്കോട്: കാലിക്കറ്റ് നോര്‍ത്ത്  സര്‍വീസ് സഹകരണ ബാങ്കിന്റെ കാരപ്പറമ്പ് നീതി മെഡിക്കല്‍ ലാബ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 21ന് വൈകിട്ട് നാലിന് ജീവിതശൈലീ രോഗ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. കാരപ്പറമ്പ് നീതി മെഡിക്കല്‍ ലാബ് പരിസരത്തു നടക്കുന്ന ക്യാമ്പില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് മെഡിസിന്‍ വിഭാഗം മുന്‍ മേധാവി ഡോ. പി. കെ. ശശിധരന്‍ ' ജീവിതശൈലീ രോഗങ്ങള്‍ നിങ്ങള്‍ അറിയേണ്ടതും ചെയ്യേണ്ടതും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. ബാങ്ക് പ്രസിഡണ്ട് ഇ.പ്രേംകുമാര്‍ അധ്യക്ഷനാകും.  
നഗരസഭാ കൗണ്‍സിലര്‍മാരായ എം. എം.ലത, ഷിംജിത് ടി.എസ്, ഷൈനി 
ശോഭിത കെ.സി,  ബാങ്ക് പ്രസിഡണ്ട് കെ.പി. അജയകുമാര്‍,  PACS അസോസിയേഷന്‍ സെക്രട്ടറി ടി.വി. നിര്‍മ്മലന്‍, KCEU CNSCB യൂണിറ്റ് സെക്രട്ടറി ഫിറോസ്ഖാന്‍ എന്‍.പി, ബാങ്ക് സെക്രട്ടറി ബിന്ദുഷ വി.ടി എന്നിവര്‍ സംസാരിക്കും.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here