ഇന്ന് അന്താരാഷ്ട്ര സഹകരണദിനം; അറിയാം സഹകരണദിന ചരിത്രം
ഇന്ന് അന്താരാഷ്ട്ര സഹകരണദിനം. എല്ലാ വർഷവും ജൂലൈയിലെ ആദ്യ ശനിയാഴ്ചയാണ് അന്താരാഷ്ട്ര സഹകരണ ദിനമായി (International Day of Cooperatives) ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെയും (UN) ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസിന്റെയും (ICA) നേതൃത്വത്തിലാണ് ഓരോ വർഷവും സഹകരണ ദിനാചരണം സംഘടിപ്പിക്കുന്നത്. സഹകരണ സംഘങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവ സമൂഹത്തിന് നൽകുന്ന സംഭാവനകളെക്കുറിച്ചും ജനങ്ങളിൽ അവബോധം വളർത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. "സമാധാനപരമായ ഒരു ലോകത്തിനായി സഹകരണ സ്ഥാപനങ്ങൾ" (Cooperatives for a peaceful world) എന്നതാണ് ഇത്തവണത്തെ പ്രമേയം. സുസ്ഥിരമായ സമാധാനത്തിന് എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനം, ജനാധിപത്യപരമായ പങ്കാളിത്തം, ഉത്തരവാദിത്വം, പങ്കാളിത്തത്തിലധിഷ്ഠിതമായ സാമ്പത്തിക അവസരങ്ങൾ എന്നിവ അനിവാര്യമാണ് എന്നാണ് ഈ സന്ദേശം മുന്നോട്ടുവയ്ക്കുന്നത്.
1923 മുതൽ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA) സഹകരണദിനം ആചരിക്കുന്നുണ്ടെങ്കിലും, 1995ലാണ് ഐക്യരാഷ്ട്രസഭ ഇത് ഔദ്യോഗികമായി അംഗീകരിച്ചത്. സാമ്പത്തിക വികസനം, സാമൂഹിക നീതി, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണ മേഖല വലിയ പങ്കുവഹിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്ക് സഹകരണ പ്രസ്ഥാനങ്ങൾ നൽകിയ സംഭാവനകൾ എടുത്തുപറയാവുന്നതാണ്.1923 മുതൽ ഇൻ്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA) ഈ ദിനം ആചരിക്കുന്നുണ്ടെങ്കിലും, 1995-ൽ ഐക്യരാഷ്ട്രസഭ ഇത് ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. സാമ്പത്തിക വികസനം, സാമൂഹിക നീതി, ഐക്യദാർഢ്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ സഹകരണ മേഖല വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Comments (0)
Add a Comment