തലശ്ശേരി വ്യാപാരി വ്യവസായി സഹകരണ സംഘത്തില്‍ വന്‍ ക്രമക്കേട്; കോടികളുമായി സെക്രട്ടറി മുങ്ങി

തലശ്ശേരി: വ്യാപാരികളുടെ സഹകരണ സംഘത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്. കോടികളുടെ തട്ടിപ്പ് നടത്തി സെക്രട്ടറി മുങ്ങിയതായി പരാതി. ഒ.വി റോഡില്‍ പ്രവര്‍ത്തിക്കുന്ന തലശ്ശേരി വ്യാപാരി വ്യവസായി വെല്‍ഫെയര്‍ സഹകരണ സംഘത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. 

സംഭവം പുറത്തായതോടെ സംഘത്തിന്റെ ഓഫിസ് കഴിഞ്ഞ കുറച്ച് ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്. സെക്രട്ടറി ജ്യോതിഷിനെതിരെ സഹകരണസംഘം ഭാരവാഹികള്‍ അസി. രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. സെക്രട്ടറി മുങ്ങിയതോടെ സംഘത്തില്‍ നിക്ഷേപം നടത്തിയ വ്യാപാരികളും പൊതുജനങ്ങളും ഏറെ ആശങ്കയിലാണ്. നിരവധിപേര്‍ ലക്ഷക്കണക്കിന് രൂപ സംഘത്തില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. നിക്ഷേപ തുകയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയെ തുടര്‍ന്ന് പലരും സംഘവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫീസ് അടഞ്ഞുകിടക്കുന്നതിനാല്‍ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.  വ്യാപാരി വ്യവസായി ഏകോപന സമിതി തലശ്ശേരി മുനിസിപ്പല്‍ കമ്മിറ്റിക്ക് കീഴിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

അതേസമയം, സഹകരണ സംഘം ഭാരവാഹികള്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. സംഘത്തിന്റെ 
ഔദ്യോഗിക അറിവോ അനുമതിയോ ഇല്ലാതെ സെക്രട്ടറി സ്വന്തം നിലക്ക് വിവിധ വ്യക്തികളില്‍ നിന്ന് ആറര ശതമാനം പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചെന്ന് വ്യാപാരി പ്രതിനിധികള്‍ പറയുന്നു. ഈ തുകയാണ് ഇപ്പോള്‍ തിരികെ ലഭിക്കാത്തത്. 
സെക്രട്ടറി സ്വീകരിച്ച നിക്ഷേപങ്ങളുടെ കൃത്യമായ കണക്കോ, എത്ര പേരില്‍ നിന്നാണ് പണം സമാഹരിച്ചതെന്ന വിവരമോ ഇതുവരെ ലഭിച്ചിട്ടില്ല. 
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here