ലാപ്‌ടോപും ടാബും വാങ്ങാം; ജെന്‍സി ടെക് ലോണുമായി കേരള ബാങ്ക്
അശ്വതി ആര്‍.പിള്ള
തിരുവനന്തപുരം: ജെന്‍സി ടെക് വായ്പാ പദ്ധതി അവതരിപ്പിച്ച് കേരള ബാങ്ക്. കോളജ് വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യത്തിനുള്ള ലാപ്‌ടോപ് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങാനാണ് വായ്പ അനുവദിക്കുക. ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതി 27ന് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യും. വായ്പ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ വാങ്ങാനാകില്ല. എന്നാല്‍, ടാബ് വാങ്ങാം. 6.99% പലിശ നിരക്കില്‍ 30 മാസമാണ് വായ്പ തിരിച്ചടവ് കാലാവധി.
വിദ്യാര്‍ഥികള്‍ രക്ഷിതാവുമായി ചേര്‍ന്നാണ് വായ്പയ്ക്ക് അപേക്ഷിക്കേണ്ടത്. രക്ഷിതാവിനെ കുടാതെ ഒരു ബന്ധുവിന്റെ കൂടി ജാമ്യം വേണം. സിബില്‍ സ്‌കോര്‍ അടിസ്ഥാനമാക്കിയാണ് വായ്പ നല്‍കുക. ജെന്‍സി ടെക് വായ്പ എടുക്കുന്നവര്‍ കേരള ബാങ്കില്‍ നിന്ന് വിദ്യാഭ്യാസ വായ്പ എടുത്താല്‍ അവര്‍ക്ക് പലിശയില്‍ അര ശതമാനം ഇളവും ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.





Comments (0)
Add a Comment