സംസ്ഥാനത്തെ ബാങ്കുകളുടെ മൊത്തം ബിസിനസില്‍ കേരള ബാങ്ക് നാലാമത്

 

  • അശ്വതി ആര്‍.പിള്ള 

 

തിരുവനന്തപുരം: കേരളത്തിലെ ബാങ്കുകളുടെ മൊത്തം ബിസിനസില്‍ നാലാം സ്ഥാനം കൈവരിച്ച് കേരള ബാങ്ക്. ഉപഭോക്താക്കള്‍ക്കായി ഇന്റര്‍നെറ്റ് ബാങ്കിംഗ്, ക്യുആര്‍ കോഡ് എന്നീ നൂതന ഡിജിറ്റല്‍ സേവനങ്ങളും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കേരള ബാങ്ക്. 

2026 ജൂണ്‍ മാസത്തിലെ എസ്എല്‍ബിസി കണക്കുപ്രകാരം മുമ്പ് അഞ്ചാം സ്ഥാനത്തായിരുന്ന കേരള ബാങ്ക് ഇപ്പോള്‍ നാലാം സ്ഥാനത്ത് എത്തി. 2026 മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം ബാങ്കിന്റെ മൊത്തം ബിസിനസ് 1,28,697 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 7,700 കോടി രൂപയാണ് ബാങ്ക് നേടിയത്. രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിത്. ഇതോടെ സംസ്ഥാനത്തെ മൊത്തം ബാങ്കിങ്ങ് വ്യാപാരത്തിന്റെ ഏഴ് ശതമാനം വിപണിയാണ് കേരള ബാങ്കിന് സ്വന്തമായത്.

കേരള ബാങ്കില്‍ ബാങ്കിംഗ്, Merchant Acquisition (QR Code) സേവനങ്ങളുടെ ഉദ്ഘാടനം മന്ത്രി എം.ലിജു സെപ്റ്റംബര്‍ 22-ന് എറണാകുളം അങ്കമാലി കറുകുറ്റി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളില്‍ നിര്‍വഹിക്കും.തുടര്‍ന്ന് ബാങ്കിന്റെ വാര്‍ഷിക പൊതുയോഗം നടക്കുന്നതാണ്.


 
 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here