കണ്ണൂരിന്‍റെ സ്വപ്നം യാഥാർത്ഥ്യത്തിലേക്ക്, ചൊവ്വ ബാങ്ക് ടവർ ഉദ്ഘാടനം ഒക്ടോബർ 5ന്, ടവറിൽ ഒരുക്കിയിരിക്കുന്നത് മികച്ച സൗകര്യങ്ങൾ

 

ശ്യാം സരസ്വതി

കണ്ണൂർ: ചൊവ്വ സഹകരണ റൂറൽ ബാങ്കിന്‍റെ പുതിയ ആസ്ഥാന മന്ദിരമായ ചൊവ്വ ബാങ്ക് ടവർ ഒക്ടോബർ 5ന് നാടിന് സമർപ്പിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ബാങ്ക് ടവറിന്‍റെ ഉദ്ഘാടനം നിർവഹിക്കും. പുതിയ മന്ദിരത്തിൽ മിനി കോൺഫറൻസ് ഹാൾ, മിനി ഹാൾ, കൊമേഴ്സ്യൽ സ്പേസ്, കിച്ചൺ, വിശാലമായ പാർക്കിംഗ് സൗകര്യം, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് താഴെചൊവ്വ ശാഖ, താഴെചൊവ്വ സായാഹ്ന ശാഖ എന്നിവയും ഉദ്ഘാടനം ചെയ്യും.

കെ.കെ.രാഗേഷ് (മുൻ എം.പി.) താഴെചൊവ്വ ശാഖയും രാമചന്ദ്രൻ കടന്നപ്പള്ളി (മുൻ മന്ത്രി) താഴെചൊവ്വ സായാഹ്ന ശാഖയും ഉദ്ഘാടനം ചെയ്യും. എൻ.ചന്ദ്രൻ (മുൻ ചെയർമാൻ, കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്) ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യും. എം.കെ.മുരളി കോൺഫറൻസ് ഹാളും ജയേഷ് കെ.വി. (അസിസ്റ്റന്റ് രജിസ്ട്രാർ (പ്ലാനിംഗ്), കണ്ണൂർ) ഹാളും ഉദ്ഘാടനം ചെയ്യും. സുഭാഷ് പി(അസിസ്റ്റന്റ് രജിസ്ട്രാർ, കണ്ണൂർ) കമേർഷ്യൽ ഹാൾ ഉദ്ഘാടനം ചെയ്യും.

ബാങ്ക് പ്രസിഡന്റ് എൻ.ടി.സുധീന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. സംഘാടക സമിതി ചെയർമാൻ സി. വിനോദ് സ്വാഗതവും ബാങ്ക് സെക്രട്ടറി എം. സുമേഷ് നന്ദിയും പറയും. സഹകരണ മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. 1946ൽ ചൊവ്വ ആസ്ഥാനമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ബാങ്കിന് നിലവിൽ മേലെചൊവ്വയിലെ ഹെഡ് ഓഫീസിന് പുറമെ 13 ശാഖകളുണ്ട്. ബാങ്ക് ക്ലാസ് 1 സൂപ്പർ ഗ്രേഡ് വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്.

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here