കണ്ണവത്തിന്‍റെ തേൻ ഇനി വിപണിയിലും; പാട്യം സഹകരണ ബാങ്കിന്‍റെ വേറിട്ട സംരംഭം

കണ്ണവം മലനിരകളുടെ പ്രകൃതിസമ്പത്തിനെ വരുമാനമാക്കി മാറ്റി ശ്രദ്ധേയമായിരിക്കുകയാണ് പാട്യം സർവീസ് സഹകരണ ബാങ്ക്. കണ്ണവത്തെ തേനീച്ച കർഷകരിൽ നിന്ന് ശേഖരിക്കുന്ന തേൻ വിപണിയിലെത്തിക്കുന്ന ഹണി ഓഫ് കണ്ണവം (Honey of Kannavam) എന്ന സംരംഭമാണ് ബാങ്കിന്റെ നേതൃത്വത്തിൽ മുന്നേറുന്നത്.

കണ്ണവം മേഖലയിലെ പരമ്പരാഗത തേനീച്ച വളർത്തൽ പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ബാങ്കിന്റെ നേതൃത്വത്തിൽ ശേഖരിച്ച് സംസ്കരിച്ചാണ് തേൻ വിപണിയിലെത്തിക്കുന്നത്. 

പ്രകൃതിദത്തമായ തേൻ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനൊപ്പം പ്രാദേശിക കർഷകരുടെ വരുമാനം വർധിപ്പിക്കാനും സഹകരണ മേഖലയ്ക്ക് പുതിയൊരു സംരംഭ മാതൃക സൃഷ്ടിക്കാനും പദ്ധതിക്ക് സാധിക്കുന്നുണ്ട്. നബാഡിന്‍റെ എഐഎഫ് പദ്ധതി പ്രകാരം രണ്ടരകോടി രൂപ വായ്പയെടുത്താണ് പാട്യം സര്‍വീസ് സഹകരണ ബാങ്ക് ഈ സംരംഭം തുടങ്ങിയത്. സഹകരണ മേഖലക്കു തന്നെ മാതൃകയായി ശാസ്ത്രീയമായി തേന്‍ സംഭരിച്ച് ശുദ്ധമായി കുപ്പികളിലാക്കി വിപണി കണ്ടെത്തി വിജയം കൊയ്യുകയാണ് ഇതിന്‍റെ സംഘാടകര്‍.

‘ഹണി ഓഫ് കണ്ണവം ’ എന്ന ബ്രാൻഡിലൂടെ കണ്ണവത്തിന്റെ തനത് തേൻ കൂടുതൽ വിപണികളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് പാട്യം സഹകരണ ബാങ്ക്. നാടന്‍ തേന്‍ കിലോ ഗ്രാമിന് 500 രൂപയും കാട്ടു തേനിന് 998 രൂപയും ചെറുതേനിന് കിലോ ഗ്രാമിന് 2400 രൂപയ്‌ക്കുമാണ് സംഘം വില്‍ക്കുന്നത്. കൂടാതെ മിക്‌സഡ് ഡ്രൈ ഫ്രൂട്ട്, ഹണി ക്രഞ്ച് എന്നിവയും ഉത്പ്പാദിപ്പിക്കുന്നുണ്ട്. 

0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ sahakaranarangam ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments (0)

Add a Comment

Need another security code? click here